ഇന്ത്യ ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി പാക്കിസ്ഥാന്‍

pak_general

റാട്ട: ഇന്ത്യന്‍ സേനയ്ക്ക് മുന്നറിയിപ്പുമായി പാകിസ്ഥാന്‍ കരസേന മേധാവി ജനറല്‍ ഖ്വാമര്‍ ജാവേദ് ബജ്വാ രംഗത്ത്. ഇന്ത്യയില്‍ നിന്നുള്ള എന്ത് ആക്രമണത്തിനും തിരിച്ചടിക്കുമെന്നാണ് കരസേനമേധാവി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

നിയന്ത്രണ രേഖയിലും, ഖൊയിരാട്ട, റാട്ട ആര്യന്‍ സെക്ടറുകളില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. മേധാവി പ്രാദേശിക സൈനീക ഓഫീസര്‍മാരെ കാണുകയും, വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം, കഴിഞ്ഞ ദിവസം നടന്ന കനത്ത വെടിവെപ്പിനെ കുറിച്ചും സംസാരിച്ചു.

2003-ലെ വെടി നിര്‍ത്തല്‍ കരാര്‍ലംഘിക്കരുതെന്നും എന്നാല്‍ ഇന്ത്യയില്‍ നിന്ന് പ്രതികരണങ്ങള്‍ ഉണ്ടാകുമ്പോള്‍ തിരിച്ചടിക്കണമെന്നും അദ്ദഹം നിര്‍ദ്ദേശം നല്‍കി. സാധാരണക്കാരുടെ ജീവന് വില നല്‍കണമെന്നും, സാധാരണക്കാര്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് കഴിഞ്ഞ ദിവസം നടന്ന വെടിവെയ്പ്പിനെ തുടര്‍ന്ന് ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ചു.

Top