അജയ്യരായി പാക്കിസ്ഥാൻ; വ്യാഴാഴ്ച ഓസീസുമായി സെമി

സൂപ്പര്‍ 12ലെ അഞ്ച് മത്സരങ്ങളും വിജയിച്ച് പാക്കിസ്ഥാന്റെ അപരാജിത കുതിപ്പ് തുടരുന്നു. ഇന്ന് സ്‌കോട്‌ലാന്‍ഡിനെതിരെ 189/4 എന്ന സ്‌കോര്‍ നേടിയ ശേഷം എതിരാളികളെ 6 വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സില്‍ ഒതുക്കി 72 റണ്‍സിന്റെ വിജയം നേടിയ പാക്കിസ്ഥാന്‍ സെമിയിലെത്തിയ ടീമുകളില്‍ പരാജയം അറിയാത്ത ഏക ടീമാണ്.

36 പന്തില്‍ 53 റണ്‍സുമായി റിച്ചി ബെറിംഗ്ടണ്‍ ആണ് സ്‌കോട്‌ലാന്‍ഡ് നിരയില്‍ തിളങ്ങിയത്. പാക്കിസ്ഥാന് വേണ്ടി ഷദബ് ഖാന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഷഹീന്‍ അഫ്രീദിയും ഹസന്‍ അലിയും ഹാരിസ് റൗഫും ഓരോ വിക്കറ്റ് നേടി. ചേസിംഗില്‍ ഒരു ഘട്ടത്തിലും സ്‌കോട്‌ലാന്‍ഡിന് പാക്കിസ്ഥാന് വെല്ലുവിളി ഉയര്‍ത്തുവാന്‍ സാധിച്ചിരുന്നില്ല.

Top