പാക്കിസ്ഥാനുമായുള്ള ടെസ്റ്റ് പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക

പാക്കിസ്ഥാനുമായുള്ള ടെസ്റ്റ് പരമ്പര തൂത്ത് വാരി ദക്ഷിണാഫ്രിക്ക. മൂന്നാമത്തേയും അവസാനത്തേയും ഏകദിനത്തില്‍ 107 റണ്‍സിനാണ് പാക്കിസ്ഥാന്‍ ദക്ഷിണാഫ്രിക്കയോട് പരാജയം സമ്മതിച്ചത്. ദക്ഷിണാഫ്രിക്ക 262 & 303. പാക്കിസ്ഥാന്‍ 185 & 273. എന്നിങ്ങനെയാണ് സ്‌കോറുകള്‍. രണ്ടാം ഇന്നിങ്‌സില്‍ 381 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാന്‍ 273 എല്ലാവരും പുറത്താവുകായിരുന്നു.

മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയ ഒലിവര്‍, കഗീസോ റബാദ എന്നിവരാണ് പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. 153/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാന്‍ 120 റണ്‍സ് കൂടി നേടുന്നതിനിടയില്‍ ഓള്‍ഔട്ടാവുകയായിരുന്നു 65 റണ്‍സ് നേടിയ ആസാദ് ഷഫീഖാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഷദാബ് ഖാന്‍ 47 റണ്‍സ് നേടി.

നേരത്തെ, ഡി കോക്കിന്റെ (129) സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച ലീഡ് സമ്മാനിച്ചത്. ഹാഷിം ആംല 71 റണ്‍സെടുത്തിരുന്നു. ഫഹീം അഷ്‌റഫ്, ഷദാബ് ഖാന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.

Top