പാക്കിസ്ഥാനില്‍ ചാവേര്‍ ആക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, എട്ടു പേര്‍ക്ക് പരിക്ക്

ലാഹോര്‍: പാക്കിസ്ഥാനിലെ ആശുപത്രിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. എട്ടു പേര്‍ക്ക് പരിക്കേറ്റു. ഖൈബര്‍ പക്തൂന്‍ഖ്വ പ്രവിശ്യയിലെ ദേര ഇസ്മായില്‍ ഖാന്‍ നഗരത്തിലാണ് ഞായറാഴ്ച രാവിലെ ചാവേര്‍ ആക്രമണം ഉണ്ടായത്.

കോട്ട്‌ല സൈദാന്‍ മേഖലയിലെ ചെക്ക് പോസ്റ്റില്‍ കഴിഞ്ഞ ദിവസമുണ്ടായ വെടിവെപ്പില്‍ രണ്ട് പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിച്ച് ആംബുലന്‍സില്‍ നിന്ന് പുറത്തിറക്കുമ്പോള്‍ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മറ്റു വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Top