അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് പാക്കിസ്ഥാന്‍ പിന്തുണ നല്‍കുന്നു: ഇന്ത്യ

indian army

ജനീവ: അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് പാക്കിസ്ഥാന്‍ പിന്തുണ നല്‍കുന്നുവെന്ന് ഇന്ത്യ.

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിലാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്.

കശ്മീരില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത് പാക്കിസ്ഥാനാണെന്നും, ഇസ്ലാമബാദില്‍ നിന്നുമാണ് ഇതിനുള്ള തന്ത്രങ്ങള്‍ മെനയുന്നതെന്നും ഇന്ത്യ ആരോപിച്ചു.

യഥാര്‍ത്ഥത്തില്‍ കശ്മീരിനെ ഭീകരരുടെ കേന്ദ്രമാക്കാന്‍ ശ്രമിക്കുകയാണ് പാക്കിസ്ഥാന്‍.

ഭാരതത്തിന്റെ അവിഭാജ്യ ഘടകമായ കശ്മീരിനെ കുറിച്ച് പാക്കിസ്ഥാന്‍ അനാവശ്യ പ്രസ്താവനകളാണ് യുഎന്നില്‍ ഉന്നയിക്കുന്നത്. സത്യത്തെ മറച്ചുവച്ചുകൊണ്ട് പാക്കിസ്ഥാന്‍ നുണകളാണ് പ്രചരിക്കുന്നതെന്നും ഇന്ത്യ സൂചിപ്പിച്ചു.

പാക്കിസ്ഥാന്‍ ഇന്ത്യക്ക് എതിരെ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളടങ്ങിയ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ട്. കശ്മീരിനെതിരെയുള്ള പാക്കിസ്ഥാന്റെ ഭീകരെ പ്രവര്‍ത്തനങ്ങളെ ഉന്മൂലനം ചെയ്യുമെന്നും ഇന്ത്യ പ്രതികരിച്ചു.

ഐക്യരാഷ്ട്രസഭയുടെ 35ാമത് പൊതുചര്‍ച്ചയിലാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ തുറന്നടിച്ചത്.

Top