പാകിസ്ഥാന്‍ ടീമിനെ അനുകൂലിച്ച് മുദ്രാവാക്യം, കാസര്‍കോട് 23 പേര്‍ക്കെതിരെ പൊലീസ് കേസ്

കാസര്‍കോട് (ബദിയടുക്ക): ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ പാകിസ്ഥാന്‍ ടീമിനെ അനുകൂലിച്ച് മൂദ്രാവാക്യം വിളിച്ച 23 പേര്‍ക്കെതിരെ പൊലീസ് കേസ്.

മുദ്രാവാക്യം വിളിച്ചതിന് പിന്നാലെ ആഹ്ലാദപ്രകടനം നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നു. രാത്രിയില്‍ പൊതുസ്ഥലത്ത് മറ്റുള്ളവരെ ഭീതിയിലാഴ്ത്തും വിധത്തില്‍ പടക്കം പൊട്ടിക്കുക (ഐ.പി.സ് 486) മനപൂര്‍വം ലഹളയുണ്ടാക്കാന്‍ ശ്രമിക്കുക (ഐ.പി.സി 486) എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.

കുമ്പടാജെ ചക്കുടലില്‍ സ്വദേശിയായ റസാഖ്, മസൂദ്, സിറാജ് എന്നിവര്‍ക്കെതിരെയും കണ്ടാലറിയുന്ന മറ്റ് 20 പേര്‍ക്കെതിരെയും ആണ് കേസെടുത്തിരിക്കുന്നത്.

പാകിസ്ഥാന്‍ ജേതാക്കളായ 18-ന് കുമ്പടാജെ ചക്കുടലില്‍ രാത്രി 11-ന് ആഹ്ലാദ പ്രകടനം നടത്തിയെന്നും പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിക്കുകയും ചെയ്തുവെന്ന കുമ്പടാജെ പഞ്ചായത്ത് മുന്‍ പ്രസിഡന്റും ബി.ജെ.പി നേതാവുമായ രാജേഷ് ഷെട്ടി നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Top