പാക്കിസ്ഥാനില്‍ സൂഫി ദര്‍ഗയില്‍ ചാവേറുകള്‍ പൊട്ടിത്തെറിച്ച് പത്ത് പേര്‍ കൊല്ലപ്പെട്ടു

ലാഹോര്‍: പാക്കിസ്ഥാനില്‍ സൂഫി ദര്‍ഗയില്‍ വന്‍ സ്‌ഫോടനം. ചാവേര്‍ ആക്രമണത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു, 20ലധികം പേര്‍ക്ക് പരിക്ക്. ലാഹോറിലെ ദാത്ത ദര്‍ബാര്‍ സൂഫി ദര്‍ഗയിലെ സ്ത്രീകളുടെ പ്രവേശന കവാടത്തിന് സമീപമായിരുന്നു ചാവേറുകള്‍ പൊട്ടിത്തെറിച്ചത്.

പൊലീസ് കമാന്‍ഡോകളുടെ വാഹനത്തിന് അടുത്തെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ അഞ്ച് പേര്‍ പൊലീസ് ഉദ്യോഗസ്ഥരാണ്. സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങളും തകര്‍ന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തു. സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിരുന്ന പൊലീസ് കമാന്‍ഡോകളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്ന് അധികൃതര്‍ അറിയിച്ചു.

Top