വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച മൂന്ന് പാകിസ്ഥാന്‍ സൈനികരെ ഇന്ത്യന്‍ സേന വധിച്ചു

ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് മൂന്ന് പാകിസ്ഥാന്‍ സൈനികരെ ഇന്ത്യന്‍ സേന വധിച്ചു. നിയന്ത്രണരേഖയിലെ കൃഷ്ണഗാട്ടി സെക്ടറില്‍ വ്യാഴാഴ്ച വൈകിട്ടാണ് വെടിവയ്പ്പുണ്ടായത്.

ഉറി, രജൗധരി തുടങ്ങിയ നിയന്ത്രണ രേഖയിലെ മേഖലകളില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതോടെ ശക്തമായ വെടിവെയ്പ്പുണ്ടാവുകയായിരുന്നു. അതേസമയം അഞ്ച് ഇന്ത്യന്‍ സൈനികരെ വധിക്കുകയും നിരവധി സൈനികര്‍ക്ക് പരിക്ക് പറ്റുകയും ചെയ്‌തെന്ന പാകിസ്ഥാന്‍ വാദം ഇന്ത്യ തള്ളി.

ഉറിയില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് ഭീകരരുടെ സംഘത്തെ ഇന്ത്യന്‍ സൈന്യം കഴിഞ്ഞ ദിവസം പരാജയപ്പെടുത്തിയിരുന്നു. ബുധനാഴ്ച രാത്രിയോടെയാണ് പാക് സേനയുടെ സഹായത്തോടെ ഇന്ത്യന്‍ മണ്ണിലേക്ക് ഭീകരര്‍ കടക്കാന്‍ ശ്രമിച്ചത്.

Top