അഭയാര്‍ത്ഥികള്‍ വര്‍ദ്ധിക്കുന്നു; പാക്കിസ്ഥാന്‍ സാമ്പത്തിക മേഖലയ്ക്ക് തിരിച്ചടി

കറാച്ചി: പാക്കിസ്ഥാനില്‍ ജനിച്ച 1.5 മില്യണ്‍ അഭയാര്‍ത്ഥി കുഞ്ഞുങ്ങള്‍ക്ക് പൗരത്വം നിഷേധിക്കപ്പെട്ടു. ഇത് ഭരണഘടനയുടെ ലംഘനമാണെന്നാണ് വിലയിരുത്തല്‍. ഇമ്രാന്‍ഖാന്‍ അധികാരത്തില്‍ വന്നാല്‍ പാക്കിസ്ഥാനില്‍ വച്ച് ജനിക്കുന്ന കുട്ടികള്‍ക്ക് പൗരത്വം നല്‍കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ നടപ്പായില്ല. ലോകത്തിലെ ഏറ്റവുമധികം അഭിയാര്‍ത്ഥി ജനസംഖ്യയുള്ള രാജ്യം പാക്കിസ്ഥാനാണെന്നാണ് യുണൈറ്റഡ് നേഷന്‍സ് ഹൈക്കോര്‍ട്ട് കമ്മീഷന്‍ ഫോര്‍ റഫ്യൂജീസ് കണക്കുകള്‍ പറയുന്നത്. 1.45 മില്യണില്‍ കൂടുതല്‍ അഭയാര്‍ത്ഥികളാണ് രാജ്യത്തുള്ളത്. അവരില്‍ കൂടുതലും അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളവരാണ്.

സിന്ധ്, ബലൂചിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പ്രധാനമന്ത്രിയുടെ തീരുമാനത്തെ അതിശക്തമായി എതിര്‍ക്കുന്നത്. ഇവിടങ്ങളിലെ ജനജീവിതത്തിന് വര്‍ദ്ധിച്ചു വരുന്ന അഭയാര്‍ത്ഥി ജനസംഖ്യം വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. 7 മില്യണ്‍ ആളുകളെയാണ് അഭയാര്‍ത്ഥി വര്‍ദ്ധനവ് ബാധിച്ചിരിക്കുന്നത്.

1947ല്‍ ഹിന്ദുക്കള്‍ ഒഴിഞ്ഞു പോയപ്പോള്‍ സിന്ധിന് അതിന്റെ ഭൂരിപക്ഷ സമുദായത്തെ നഷ്ടമായി. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള മുസ്ലീംങ്ങള്‍ ഈ സ്ഥലം കയ്യടക്കി. പാക്കിസ്ഥാന്റെ ആദ്യ തലസ്ഥാനമായ കറാച്ചിയില്‍ നിന്നും സിന്ധികള്‍ വളരെയധികം കൊഴിഞ്ഞു പോയി.

ആദ്യം കറാച്ചിയിലെ ജനസംഖ്യ 4,50,000 ആയിരുന്നു. 1951 ല്‍ ഇത് 1 മില്യണായി മാറി. 2017ലെ കണക്കനുസരിച്ച് 22 മില്യണ്‍ ആണ് കറാച്ചിയിലുള്ളത്. ആദിവാസി മേഖലകളിലടക്കം ഇവിടെ ആവശ്യമായ പുരോഗതി ഉണ്ടാകാത്തതിനാല്‍ ഇപ്പോഴും പലയിടത്തും ജനജീവിതം ദുഷ്‌ക്കരമാണ്. പാരമ്പര്യ ജീവിതത്തെ മുറുകെപ്പിടിക്കുന്നതാണ് ഇതിന്റെ കാരണം. 4,00,000 റോഹിങ്ക്യകളും 1.6 മില്യണ്‍ ബംഗ്ലാദേശികളുമാണ് ഇവിടെയുള്ളത്.

താലിബാനടക്കമുള്ള ഭീകര സംഘങ്ങളും കറാച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു. അഭയാര്‍ത്ഥി പ്രശ്‌നം വേണ്ടവിധത്തില്‍ പരിഹരിച്ചില്ലെങ്കില്‍ അത് പാക്കിസ്ഥാന്റെ സാമ്പത്തികവും സാമൂഹികവുമായ മേഖലകളെ ഗുരുതരമായി ബാധിക്കും എന്നാണ് വിദഗ്ധാഭിപ്രായം.

Top