പ്രൊഫഷണല്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങി പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം നസീര്‍

ലാഹോര്‍: വളരെ നീണ്ട കാലയളവിന് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചു വരവിനൊരുങ്ങി പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം നസീര്‍. നീണ്ട നാലര വര്‍ഷത്തിനു ശേഷമാണ് താരം പ്രൊഫഷണല്‍ ക്രിക്കറ്റില്‍ തിരിച്ചു വരവിനൊരുങ്ങുന്നത്. തിരിച്ചു വരവിന്റെ ഭാഗമായി ലാഹോര്‍ ക്രിക്കറ്റ് ക്ലബിനു കീഴില്‍ പരിശീലനത്തിലാണ് നസീര്‍ ഇപ്പോള്‍.

ഞെരമ്പുമായി ബന്ധപ്പെട്ട അസുഖത്തെ തുടര്‍ന്നാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം മത്സരങ്ങളില്‍ ഇത്രയും നാള്‍ വിട്ടു നിന്നത്. ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ സാധിച്ചെതില്‍ ഒരുപാട് സന്തോഷമെന്ന് നസീര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മോശം സമയത്തും കൂടെ നിന്നതിന് ഷാഹിദ് അഫ്രീദി ഫൗണ്ടേഷനോടും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോടും നന്ദിയുണ്ടെന്ന് നസീര്‍ പറഞ്ഞു.

പാക്കിസ്ഥാനായി എട്ട് ടെസ്റ്റും 79 ഏകദിനവും 25 ട്വന്റി20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. 2009ല്‍ ന്യൂസിലന്‍ഡിനെതിരേയാണ് നസീര്‍ അവസാനം ഏകദിനം കളിച്ചത് 2012 ശ്രീലങ്കയ്‌ക്കെതിരേ അവസാനമായി ട്വന്റി20യും കളിച്ചു.

Top