പാക്കിസ്ഥാനെതിരെ ടോസ് നേടി ന്യൂസിലന്റ് ; ബാറ്റിങ് തെരഞ്ഞെടുത്തു

ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ ടോസ് നേടി ന്യൂസിലന്റ് ബാറ്റിങ് തെരഞ്ഞെടുത്തു. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ന്യൂസിലന്റ്. രണ്ടു ജയങ്ങള്‍ മാത്രമുള്ള പാക്കിസ്ഥാന്‍ ഏഴാം സ്ഥാനത്തും.

തുടര്‍ച്ചയായ സെഞ്ചുറികളോടെ മികച്ച ഫോമിലുള്ള ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ തന്നെയാണ് കിവീസിന്റെ കരുത്ത്. ഇന്ത്യയോട് തോറ്റ ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരേ ആധികാരിക ജയം സ്വന്തമാക്കിയാണ് പാക്കിസ്ഥാന്‍ എത്തുന്നത്.

Top