പാക് വംശജനായ രാജ്യാന്തര വാടകക്കൊലയാളി ഹംഗറിയില്‍ പിടിയില്‍

ബുഡാപെസ്റ്റ്: രാജ്യാന്തര വാടകക്കൊലയാളി ഹംഗറിയില്‍ പിടിയിലായി.

പാക്കിസ്ഥാന്‍ വംശജനാണ് ഇയാള്‍.

35 വയസുള്ള ഇയാള്‍ അത്തീഫ് സെഡ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

വിവിധ രാജ്യങ്ങളിലായി 70 പേരെ ഇയാള്‍ കൊലപ്പെടുത്തിയിട്ടുള്ളതായാണ് വിവരം. ബോളി നഗരത്തിലെ അനധികൃത കുടിയേറ്റ കേന്ദ്രത്തില്‍ നടത്തിയ റെയ്ഡിലാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

Top