പാക്കിസ്ഥാനിലെ ബലൂച് പ്രവിശ്യയിൽ സുരക്ഷാസേന 12 ഭീകരരെ വധിച്ചു

ISIS

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സുരക്ഷാസേന 12 ഭീകരരെ വധിച്ചു.

മസ്തൂങ് ജില്ലയിൽ കഴിഞ്ഞ രണ്ടു ദിവസമായാണ് ഏറ്റുമുട്ടലുണ്ടായത്. ഗുഹയിൽ ഒളിച്ചിരുന്ന് ഭീകരാക്രമണ പദ്ധതി തയാറാക്കുകയായിരുന്നവരെയാണ് വധിച്ചതെന്ന് പാക് സൈനിക വൃത്തങ്ങൾ അറിയിച്ചു.

അഞ്ചു സുരക്ഷാ ഉദ്യോഗസ്ഥർക്കു ഏറ്റുമുട്ടലിൽ പരിക്കേറ്റു.

സൈന്യവും പോലീസും സംയുക്തമായാണ് ഭീകരർക്കായി തെരച്ചിൽ നടത്തിയത്.

Top