പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു; കുപ്വാരയിലുണ്ടായ വെടിവയ്പില്‍ സൈനികന് പരിക്ക്

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പാക്കിസ്ഥാന്‍. കുപ്വാരയിലുണ്ടായ വെടിവയ്പില്‍ സൈനികനു പരിക്കേറ്റു. ഇദ്ദേഹത്തെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹുദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ ചരമവാര്‍ഷിക ദിനത്തില്‍ കാശ്മീര്‍ താഴ്‌വരയില്‍ വിഘടനവാദികള്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇതേതുടര്‍ന്ന് താഴ്‌വരയിലെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാ സേന കനത്ത കാവല്‍ ഏര്‍പ്പെടുത്തി. തെക്കന്‍ കാശ്മീരില്‍ മൊബൈല്‍ സേവനങ്ങള്‍ വിലക്കുകയും ഇന്റര്‍നെറ്റ് സേവനം 2ജിയിലേക്കു ചുരുക്കുകയും ചെയ്തു.

2016 ജൂലൈ എട്ടിനാണ് അനനന്ത്‌നാഗില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെടുന്നത്. അതിന്‌ശേഷം ഈ താഴ്വരയില്‍ സുരക്ഷാസേനയും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം പതിവാണ്.

Top