അടുത്ത ഐപിഎല്‍ പാക്കിസ്ഥാനില്‍; ഉമര്‍ അക്മലിന്റെ വീഡിയോ കണ്ട് പൊട്ടിച്ചിരിച്ച് ആരാധകര്‍

ലാഹോര്‍: പാക്കിസ്ഥാന്‍ താരം ഉമര്‍ അക്മല്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ പ്രമോഷന്റെ ഭാഗമായി ചെയ്ത ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. വീഡിയോയില്‍ സംസാരിക്കവെ ഉമര്‍ അക്മലിന് പിണഞ്ഞ ഒരു അബദ്ധമാണ് എല്ലാവരുടെയും ശ്രദ്ധ നേടാന്‍ കാരണമായത്.

”ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടാണ് കറാച്ചിയെന്നും ഇവിടുത്തെ ആരാധകര്‍ എത്രമാത്രം പിന്തുണക്കുന്നുവോ അത്രമാത്രം മികച്ച പ്രകടനം പുറത്തെടുക്കാന്‍ ടീമിനാവും, ആരാധകര്‍ ഈ രീതിയില്‍ പിന്തുണച്ചാല്‍ അടുത്ത ഐപിഎല്‍, ക്ഷമിക്കണം പിഎസ്എല്‍ കറാച്ചിയില്‍ തന്നെ നടക്കും” ഇതാണ് ഉമര്‍ പറഞ്ഞ വാക്കുകള്‍. ഇതില്‍ പിഎസ്എല്‍നു പകരം തെറ്റി ഐപിഎല്‍ എന്നു ഉമര്‍ പറഞ്ഞതാണ് എല്ലാവരും ശ്രദ്ധിച്ചത്.

ഐപിഎല്ലില്‍ പാക്കിസ്ഥാന്‍ താരങ്ങളുടെ സാന്നിധ്യമില്ലാതായിട്ട് വര്‍ഷങ്ങളായി. എന്നാലും പാക്കിസ്ഥാന്‍ കളിക്കാരുടെ മനസില്‍ ഇപ്പോഴും ഐപിഎല്‍ തന്നെയാണെന്ന് ഉമറിന്റെ വാക്കുകളിലൂടെ തന്നെ മനസിലാക്കാം എന്നാണ് വീഡിയോ കണ്ട ആളുകള്‍ എല്ലാം പറയുന്നത്.

Top