പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനങ്ങളുടെ അനുമതി റദ്ദാക്കി അമേരിക്ക

വാഷിംഗ്ടണ്‍ ഡിസി: പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ചാര്‍ട്ടര്‍ സര്‍വീസ് വിമാനങ്ങളുടെ അനുമതി റദ്ദാക്കി അമേരിക്ക. പൈലറ്റുമാരുടെ ലൈസന്‍സ് സംബന്ധിച്ച് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ആശങ്ക അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ നടപടി.

പാക്കിസ്ഥാനിലെ 860 പൈലറ്റുമാരില്‍ 262 പേരുടേത് വ്യാജ ലൈസന്‍സാണെന്ന് പാക് വ്യോമയാന മന്ത്രി ഗുലാം സര്‍വാര്‍ ഖാന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ നിരവധി പൈലറ്റുമാരുടെ യോഗ്യത റദ്ദാക്കുകയും ചെയ്തിരുന്നു.

Top