അതിര്‍ത്തിയില്‍ പാക്ക് പ്രകോപനം; വെടിവയ്പില്‍ സൈനികന് വീരമൃത്യു

crpf

ശ്രീനഗര്‍: കശ്മീരില്‍ വീണ്ടും പാക്ക് പ്രകോപനം. വെടിവയ്പില്‍ സൈനികന് വീരമൃത്യു. ഞായറാഴ്ച രാവിലെ കാഷ്മീരിലെ പൂഞ്ച് സെക്ടറിലാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്.യാതൊരു പ്രകോപനവും കൂടാതെയായിരുന്നു പാക്ക് ആക്രമണമെന്ന് ഇന്ത്യന്‍ സൈനിക വക്താവ് അറിയിച്ചു.

ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയായിരുന്നു പാക്ക് ആക്രമണം. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായും സൈനിക വക്താവ് പറഞ്ഞു.

Top