പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ സൈനിക ആശുപത്രിയില്‍ സ്‌ഫോടനം

Bomb blast

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ സൈനിക ആശുപത്രിയില്‍ സ്‌ഫോടനം. റാവല്‍പിണ്ടിയിലാണ് സംഭവം നടന്നത്. പത്തിലധികം പേര്‍ക്ക് സ്‌ഫോടനത്തില്‍ പരുക്കേറ്റതായാണ് വിവരം.

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലാണ് സ്‌ഫോടനം ഉണ്ടായത്. ആശുപത്രി പരിസരത്തേക്ക് മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിക്കുന്നത് സൈന്യം വിലക്കേര്‍പ്പെടുത്തി.

Top