പാകിസ്ഥാനില്‍ ഹിന്ദുക്കളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

 

മുള്‍ട്ടാന്‍: പാകിസ്ഥാനില്‍ ഹിന്ദു കുടുംബത്തിലെ അഞ്ച് പേരെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ചയാണ് കൊലപാതകം നടന്നത്. കഴുത്തില്‍ വെട്ടേറ്റ നിലയിലാണ് മൃതദേഹങ്ങള്‍ കിടന്നത്.റഹിം യാര്‍ ഖാന്‍ നഗരത്തില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയുള്ള അബൂദബി കോളനിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നിരിക്കുന്നത്. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി, കോടാലി അടക്കമുള്ള ആയുധങ്ങള്‍ ഈ വീട്ടില്‍ നിന്നും പൊലീസ്‌ കണ്ടെത്തിയിട്ടുണ്ട്.

പ്രദേശത്ത് തുന്നല്‍ കട നടത്തിയിരുന്ന മേഘ്വാള്‍ രാംചന്ദ് (35) ആണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. റഹീം യാര്‍ ഖാന്‍ കോളനിയിലെ സാമൂഹിക പ്രവര്‍ത്തകനായ ബീര്‍ബല്‍ ദാസ് പറഞ്ഞു. കൊലപാതകത്തിന്റെ ഞെട്ടലിലാണ് പ്രദേശത്തെ ഹിന്ദു സമൂഹം.

Top