കശ്മീര്‍ ഭീകരവാദത്തിന് പാക്കിസ്ഥാന്‍ സംരക്ഷണം നല്‍കുകയാണെന്ന് യുഎന്നില്‍ ഇന്ത്യ

ന്യൂഡല്‍ഹി: കശ്മീരിലെ ഭീകരവാദത്തിന് പാക്കിസ്ഥാന്‍ സംരക്ഷണം നല്‍കുകയാണെന്ന് ഇന്ത്യ. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിന് നല്‍കിയ മറുപടിയിലാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ ആഞ്ഞടിച്ചത്. കാഷ്മീരിനെ അസ്ഥിരമാക്കാന്‍ പാക്കിസ്ഥാന്‍ ഭീകരവാദത്തെ ഉപയോഗിക്കുകയാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി.

രാഷ്ട്രീയ ദുഷ്ടലാക്കോടെ പാക്കിസ്ഥാന്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ വേദി ഉപയോഗിക്കുകയാണെന്നും ഇന്ത്യ ആരോപിച്ചു. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. പാക്കിസ്ഥാന്‍ കശ്മീരുമായി ബന്ധപ്പെട്ട് ഉയര്‍ത്തുന്ന വാദങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും ഇന്ത്യ വ്യക്തമാക്കി.

പാക്കിസ്ഥാന്‍ സംരക്ഷണം നല്‍കുന്ന ഭീകരവാദമാണ് കശ്്മീരിന്റെ സുസ്ഥിരതയ്ക്ക് കോട്ടംവരുത്തുന്നത്. ഘടകവിരുദ്ധമായ കാര്യങ്ങളാണ് പാക്കിസ്ഥാന്‍ അവകാശപ്പെടുന്നതെന്നും ഇന്ത്യ മറുപടിയില്‍ വ്യക്തമാക്കി.

Top