അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം, ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുഞ്ച് ജില്ലയില്‍ വീണ്ടും പാക്ക് വെടിവെയ്പ്.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ വെടിവയ്പും ഷെല്ലാക്രമണവും നടത്തിയത്. യാതൊരു പ്രകോപനവും കൂടാതെയാണ് പാക്കിസ്ഥാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ ശക്തമായ ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

പാക് ആക്രമണത്തെ തുടര്‍ന്നു ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. വെടിവയ്പും ഷെല്ലാക്രമണവും ഇപ്പോഴും തുടരുകയാണെന്നും സൈനിക വക്താവ് അറിയിച്ചു.

Top