കശ്മീരില്‍ പാക് വെടിവയ്പ്; ബിഎസ്എഫ് ജവാന് വീരമൃത്യു

കശ്മീര്‍: ജമ്മു കശ്മീരില്‍ പാക് റേഞ്ചേഴ്സ് നടത്തിയ ആക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാന്‍ വീരമൃത്യു വരിച്ചു.

സാംബ സെക്ടറിലെ ബിഎസ്എഫ് സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് വെടിവയ്പുണ്ടായത്. സുരക്ഷാ സേന ശക്തമായി തിരിച്ചടിക്കുകയാണ്.

വ്യാഴാഴ്ച രാവിലെയും സാംബ സെക്ടറില്‍ പാക് റേഞ്ചേഴ്സ് ആക്രമണം നടത്തിയിരുന്നു. ഇന്നലെ രാവിലെ 9.30നു നടന്ന ആക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാന്‍ വീരമൃത്യു വരിച്ചിരുന്നു.

Top