ഇന്ത്യ വെടിവെച്ചിട്ടത് പാക്കിസ്ഥാന്റെ എഫ് 16 വിമാനമല്ല; വെളിപ്പെടുത്തലുമായി അമേരിക്ക

വാഷിങ്ടണ്‍:വ്യോമാതിര്‍ത്തി ലംഘിച്ചെന്ന് പറഞ്ഞ് ഇന്ത്യ വെടിവച്ചിട്ടത് പാക്കിസ്ഥാന്റെ എഫ് 16 വിഭാഗത്തില്‍പ്പെട്ട വിമാനമല്ലെന്ന് വ്യക്തമാക്കി അമേരിക്ക. ഈ വിഭാഗത്തില്‍ പെടുന്ന എല്ലാ വിമാനങ്ങളും പാക്കിസ്ഥാന്റെ പക്കല്‍ സുരക്ഷിതമാണെന്നും പ്രതിരോധ വ്യത്തങ്ങളെ ഉദ്ധരിച്ച് ഫോറിന്‍ പോളിസി മാഗസിന്‍ വെളിപ്പെടുത്തി.

ബലാക്കോട്ട് ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാക്കിസ്ഥാന് തിരിച്ചടി നല്‍കിയിരുന്നു. ഇതിന് ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. ഇതേ തുടര്‍ന്ന് ഫെബ്രുവരി 27ന് വ്യോമാതിര്‍ത്തി ലംഘിച്ച് ഇന്ത്യയിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പാക്കിസ്ഥാന്റെ വിമാനങ്ങള്‍ എത്തിയിരുന്നു. ഇവയെ തുരത്താന്‍ നടത്തിയ പ്രതിരോധത്തിനിടെ പാക്കിസ്ഥാന്റെ എഫ്. 16 വിമാനം തകര്‍ത്തുവെന്നാണ് ഇന്ത്യ അവകാശപ്പെട്ടത്. ഇതു സംബന്ധിച്ച തെളിവുകളും ഇന്ത്യ പുറത്ത് വിട്ടിരുന്നു.

എന്നാല്‍ അമേരിക്കന്‍ ഡിഫന്‍സ് വൃത്തങ്ങള്‍ നടത്തിയ പഠനത്തില്‍ പാക്കിസ്ഥാന്റെ പക്കലുള്ള എഫ് 16 വിമാനങ്ങള്‍ സുരക്ഷിതമാണെന്നാണ് പറഞ്ഞിരിക്കുന്നത്. പാക്കിസ്ഥാന്‍ വാങ്ങിയ മുഴുവന്‍ എഫ് 16 വിമാനങ്ങളും പരിശോധനയില്‍ കണ്ടെത്തിട്ടുണ്ട്. ആക്രമണത്തിന് ഉപയോഗിച്ചത് എഫ് 16 വിമാനമല്ലെന്ന് പാക്കിസ്ഥാന്‍ നേരെത്തെ അവകാശപ്പെട്ടിരുന്നു. അതേസമയം ഇന്ത്യന്‍ വിദേശ മന്ത്രാലയം ഇക്കാര്യത്തോട് പ്രതികരിച്ചിട്ടില്ല.

Top