പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം കോച്ചായി ആര്‍തര്‍ തന്നെ തുടരുമെന്ന്…

ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ സെമിയില്‍ എത്താതെ പുറത്തായിരുന്നു. ഇതിന് പിന്നാലെ ടീമിന്റെ പരിശീലകനെയും മറ്റ് ആളുകളെയും മാറ്റണമെന്ന് വാദങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ ടീമിന്റെ കോച്ചായി ആര്‍തര്‍ തന്നെ തുടരുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇത് സംബന്ധിച്ച തീരുമാനം എടുത്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ആര്‍തറിന്റെ കീഴില്‍ പാക്കിസ്ഥാന്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. അതിനാല്‍ 2020-ല്‍ നടക്കുന്ന ടി20 ലോകകപ്പ് വരെ ആര്‍തര്‍ ടീമിന്റെ പരിശീലകനായി തുടരുമെന്നാണ് സൂചന.

2017 ല്‍ പാക്കിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയതും, ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയതും ആര്‍തറിന്റെ പരിശീലന ഘട്ടത്തിലാണ്. ഇത് കണക്കിലെടുത്താനാണ് 2020 ടി20 ലോകകപ്പ് വരെ ആര്‍തര്‍ തന്നെ തുടരാന്‍ ബോര്‍ഡ് തീരുമാനിച്ചത്.

Top