പാക്കിസ്ഥാന്‍ നായകന്റെ പരിശീലന വീഡിയോയ്ക്ക് വമ്പന്‍ ട്രോളുകള്‍

പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫറാസ് അഹമ്മദിനെ ട്രോളി ആരാധകര്‍. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്ക് വെച്ച ഒരു പരിശീലന വീഡിയോയാണ് ആരാധകര്‍ ഇത്രയേറെ സര്‍ഫറാസിനെ ട്രോളാന്‍ കാരണമായത്.

ഓസ്‌ട്രേലിയക്കെതിരെ ഇന്ന് നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരത്തിന് മുന്നോടിയായി സര്‍ഫറാസ് നടത്തിയ വിക്കറ്റ് കീപ്പിംഗ് പരിശീലനത്തിന്റെ വീഡിയോയാണ് ആരാധകരുടെ പരിഹാസമേറ്റു വാങ്ങുന്നത്. ടീമിന്റെ സഹപരിശീലകരില്‍ ഒരാളുമായി വിക്കറ്റ് കീപ്പിംഗില്‍ പരിശീലിക്കുകയാണ് വീഡിയോയില്‍ സര്‍ഫറാസ്. പരിശീലകന്‍ അടിച്ച് കൊടുക്കുന്ന പന്തുകള്‍ തെറ്റുകളില്ലാതെ സര്‍ഫറാസ് പിടിക്കുന്നുണ്ടെങ്കിലും അവര്‍ തമ്മിലുള്ള ദൂരം വളരെ കുറവാണെന്നാണ് ആരാധകര്‍ പറയുന്നത്.

ഇത് സ്‌കൂള്‍ ലെവല്‍ ക്രിക്കറ്റിലെ പരിശീലനം പോലെയുണ്ടെന്നും, ഇത്ര എളുപ്പമുള്ള പരിശീലനം സര്‍ഫറാസിന് ഒരു ഗുണവും ചെയ്യില്ലെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. വലിയ പരിഹാസ പൂര്‍ണമാണ് ആരാധകര്‍ ഈ വീഡിയോ കണ്ടതിന് ശേഷമുള്ള പ്രതികരണങ്ങള്‍.

Top