പൂഞ്ച് ജില്ലയില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടിവയ്പ്പ്; സൈന്യം ശക്തമായി തിരിച്ചടിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ വീണ്ടും പാക്കിസ്ഥാന്‍ ആക്രമണം. ഇന്ന് രാവിലെ എട്ടോടെ കൃഷ്ണഘാട്ടി, മന്‍കോട്ട സെക്ടറുകളിലാണ് പാക്കിസ്ഥാന്‍ സേന ആക്രമണം നടത്തിയത്. മോര്‍ട്ടാര്‍ ഷെല്ലിംഗിന് പുറമെ ആക്രമണത്തിനായി പാക്കിസ്ഥാന്‍ തോക്കുകളും ഉപയോഗിച്ചു.

കഴിഞ്ഞ 48 മണിക്കൂറിനിടെ മൂന്നാം തവണയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തുന്നത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. പാക് ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

Top