അതിര്‍ത്തിയില്‍ വീണ്ടും പാക്ക് പ്രകോപനം; ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നു

ജമ്മു: നിയന്ത്രണ രേഖയില്‍ വീണ്ടും പാക്ക് പ്രകോപനം. പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറില്‍ ഇന്ന് രാവിലെ 11ഓടെയാണ് പാക്കിസ്ഥാന്‍ വെടിവെയ്പ്പ് നടത്തിയത്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സി എഎന്‍ഐ ട്വീറ്റ് ചെയ്തു.


കശ്മീരിന്റെ പ്രത്യേകപദവി ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെ നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുന്നുണ്ട്. തീവ്രവാദികളെ കശ്മീരിലേക്ക് പാക്ക് സൈന്യം കടത്തിവിടുന്നതായും ഇന്ത്യന്‍ സൈന്യം ആരോപിച്ചിരുന്നു.

Top