നാട് കടത്തപ്പെട്ട പൗരന്മാരെ ഏറ്റെടുക്കുന്നില്ല; പാക്കിസ്ഥാന് അമേരിക്കയുടെ വിലക്ക്

PAKISTHAN US

വാഷിങ്ടണ്‍: പാക്കിസ്ഥാന് വിലക്ക് കല്‍പ്പിച്ച് അമേരിക്ക. അമേരിക്കയില്‍ നിന്ന് നാട് കടത്തപ്പെട്ടതും വിസ കാലാവധി അവസാനിച്ചതുമായ പാക്ക് പൗരന്മാരെ സ്വീകരിക്കാന്‍ തയ്യാറാകാത്തതിനാല്‍ പ്രതിഷേധിച്ചാണ് വിലക്ക്.

വിസ കാലാവധി കഴിഞ്ഞവരും നാട് കടത്തപ്പെട്ടവരുമായ സ്വന്തം പൗരന്മാരെ ഏറ്റെടുക്കാന്‍ തയ്യാറാകാത്ത രാജ്യങ്ങള്‍ക്ക് അമേരിക്ക മുമ്പും വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ പട്ടികയിലേക്ക് സമീപകാലത്താണ് പാക്കിസ്ഥാനും ഉള്‍പ്പെട്ടത്. വിലക്ക് കൂടാതെ മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കമുള്ള പാക്കിസ്ഥാനികളുടെ വിസ നിഷധിക്കുമെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

പാക്കിസ്ഥാനെ കൂടാതെ ഘാനയാണ് ഈ വര്‍ഷം വിലക്ക് നേരിടുന്ന മറ്റൊരു രാജ്യം. എന്നാല്‍ പാക്കിസ്ഥാനുള്ള വിലക്കിന്റെ പ്രത്യാഘാതം കുറച്ച് കാണിക്കാനാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ശ്രമിച്ചത്. വിലക്കുണ്ടെങ്കിലും പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.

എന്നാല്‍ അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന പാക്കിസ്ഥാന്‍ പൗരന്മാര്‍ക്ക് ഈ വിലക്ക് വലിയ പ്രതിസന്ധിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കയില്‍ നിന്ന് പുറത്താക്കപ്പെടുന്ന സ്വന്തം പൗരന്മാരെ പാക്കിസ്ഥാന്‍ ഏറ്റെടുക്കാത്തത് ആദ്യമായിട്ടല്ല. എന്നാല്‍ ഇത്തരത്തില്‍ പുറത്താക്കപ്പെടുന്ന ഇന്ത്യക്കാരെ ഇന്ത്യ പ്രത്യേക വിമാനങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ നാട്ടിലെത്തിക്കാറുണ്ട്.

Top