ആകാശത്തും നാണം കെട്ട് പാക്കിസ്ഥാന്‍; ആളില്ലാതെ പറത്തിയത് 46 വിമാനങ്ങള്‍

ഇസ്ലാമാബാദ്‌:പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് 46 വിമാനങ്ങള്‍ ആളില്ലാതെ പറത്തിയെന്ന് റിപ്പോര്‍ട്ട്. 2016-17 വര്‍ഷത്തിലാണ് പാക്ക്‌ വിമാന കമ്പനി ആളില്ലാതെ സര്‍വീസ് നടത്തിയത്.

ഹജ്ജിനും ഉംറക്കുമായി അധികമായി സര്‍വീസ് നടത്തിയ 36 അധിക വിമാനങ്ങളും യാത്രക്കാരില്ലാതെയാണ് പറത്തിയത്. ഈ സര്‍വീസുകള്‍ വഴി ഏകദേശം 180 മില്യണ്‍ പാക്കിസ്ഥാനി രൂപയാണ് നഷ്ടം വന്നിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാക്കിസ്ഥാനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സും ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലാണ്. ചെലവു ചുരുക്കലിന്റെ ഭാഗമായി ആയിരത്തോളം ജീവനക്കാരെയാണ് അടുത്തിടെ പിരിച്ചുവിട്ടത്.

ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് കടുത്ത അനാസ്ഥയാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നതെന്നാണ് പാക്കിസ്ഥാന്‍ എയര്‍ലൈന്‍സിന്റെ വിലയിരുത്തല്‍.

Top