ഒരു ലിറ്റര്‍ പെട്രോളിന് 250 രൂപ; ഇന്ധന വില കുത്തനെ കൂട്ടി പാകിസ്ഥാന്‍

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനിൽ പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. ലിറ്ററിന് 35 രൂപയുടെ വർധനയാണ് വരുത്തിയത്. പാകിസ്ഥാൻ കറൻസിയുടെ മൂല്യം ഇടിഞ്ഞതോടെ, അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി ചെലവ് ഉയർന്നതാണ് വില ഉയരാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.

ഇതോടെ, ഹൈ സ്പീഡ് ഡീസലിന്റെ വില 262.30 രൂപയായി. പെട്രോൾ വില 250ലേക്ക് അടുത്തു. ലിറ്ററിന് 249.80 രൂപയാണ് പുതിയ വില. മണ്ണെണ്ണയുടെ വിലയും വർധിപ്പിച്ചിട്ടുണ്ട്.

189 രൂപയാണ് ഒരു ലിറ്റർ മണ്ണെണ്ണയുടെ വില. ധനമന്ത്രി ഇഷാഖ് ധർ ആണ് വില വർധന അറിയിച്ചത്. പുതിയ വില ഇന്ന് പ്രാബല്യത്തിൽ വന്നു.

Top