പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അടുത്തമാസം ചൈന സന്ദര്‍ശിക്കും

ഇസ്ലാമാബാദ്: ചൈനീസ് നേതൃത്വത്തിന്റെ ക്ഷണം സ്വീകരിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അടുത്തമാസം ചൈന സന്ദര്‍ശിക്കും. നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി നവംബര്‍ രണ്ടിന് ഇമ്രാന്‍ ഖാന്‍ ചൈനയിലേക്ക് തിരിക്കും.ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിനാണ് സന്ദര്‍ശനം.

പ്രസിഡന്റ് ഷി ജിന്‍പിംഗ്, പ്രീമിയര്‍ ലി കെക്യാംഗ് എന്നിവരുമായി പാക് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. പരസ്പര സഹകരണം, നയതന്ത്രബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാ വിഷയമാകുമെന്ന് പാക് വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ചൈനീസ് പാക് പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം ഇമ്രാന്‍ ഖാന്‍ നടത്തുന്ന ആദ്യ ഔദ്യോഗിക ചൈനാ സന്ദര്‍ശനമാണിത്.

Top