പാക്കിസ്ഥാൻ ഫാസ്റ്റ് ബൗളര്‍ ഉസ്മാന്‍ ഖാന് നട്ടെല്ലിന് പരിക്ക് ; ആറ് മാസം വിശ്രമം

ഇസ്ലാമബാദ്: നട്ടെല്ലിന് പരിക്കേറ്റ പാക്കിസ്ഥാൻ ഫാസ്റ്റ് ബൗളര്‍ ഉസ്മാന്‍ ഖാന് ആറ് മാസം വിശ്രമം.

ഉസ്മാന്‍ ഖാന്റെ പരുക്ക് കൂടുതൽ സൂക്ഷിക്കണമെന്നും, അല്ലെങ്കിൽ കരിയറിനെ ബാധിക്കുമെന്നും മെഡിക്കല്‍ ടീം അറിയിച്ചു.

പരിക്ക് മൂലം താരം അടുത്ത ന്യൂസിലന്‍ഡ്‌ പരമ്പരയിലും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലും താരത്തിന് കളിക്കാൻ കഴിയില്ല.

കഴിഞ്ഞ മാസമാണ് ശ്രീലങ്കയ്ക്കെതിരെ ഉസ്മാന്‍ ഖാന് തന്റെ ഏകദിന അരങ്ങേറ്റം നടത്തിയത്.

ഏകദിന പരമ്പരയില്‍ ഒരു മത്സരത്തില്‍ നിന്ന് 5 വിക്കറ്റ് നേട്ടവും ഉസ്മാന്‍ സ്വന്തമാക്കി.

ടി20 പരമ്പരയിലെ ഉദ്ഘാടന മത്സരത്തില്‍ താരം മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കി.

2013ല്‍ സമാനമായ രീതിയില്‍ പരിക്കേറ്റ് എട്ട് മാസത്തോളം താരം വിശ്രമത്തിലായിരുന്നു.

Top