പാക്കിസ്ഥാന്റേത് കള്ളപ്രചാരണങ്ങൾ; ഐക്യരാഷ്ട്ര സഭയിൽ തുറന്നടിച്ച് അഫ്ഗാനിസ്ഥാൻ

ന്യൂയോർക്ക്: പാകിസ്ഥനെതിരെ രൂക്ഷമായ വിമർശനം നടത്തി അഫ്ഗാനിസ്ഥാനും.

ഐക്യരാഷ്ട്ര സഭയുടെ ചർച്ചകൾക്കിടയിലാണ് അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാനെതിരെ തുറന്നടിച്ചത്.

അഫ്ഗാനിസ്ഥാനിലെ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് ഐക്യരാഷ്ട്ര സഭയിൽ ചർച്ച നടന്നിരുന്നു.

ചർച്ചക്കിടയിൽ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഭീകരതയുടെ പേരിൽ പരസ്പരം വാഗ്വാദങ്ങളിൽ ഏർപ്പെടുകയും ചെയ്തു.

ഐക്യരാഷ്ട്ര സഭയിൽ പാക്കിസ്ഥാൻ കള്ളപ്രചാരണങ്ങളാണ് നടത്തുന്നത്, തങ്ങൾക്ക് മോശം സംഭവിക്കാതിരിക്കാൻ എന്ത് തരത്തിലുള്ള കെട്ടുകഥകൾ മെനയാനും പാക്കിസ്ഥാൻ മടിക്കില്ല, ഇതിന് ഉത്തമ ഉദാഹരണമാണ് തെറ്റായ ചിത്രങ്ങൾ സഭയിൽ ഉയർത്തിക്കാട്ടുന്നതെന്നും അഫ്ഗാൻ വിദേശകാര്യ മന്ത്രി സലാഹുദ്ദീൻ റബ്ബാനി കുറ്റപ്പെടുത്തി.

പതിറ്റാണ്ടുകളായി പാക്കിസ്ഥാൻ അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ്, പാക്കിസ്ഥാൻ ഭീകരർക്ക് അഭയം നൽകുക മാത്രമല്ല അവർക്ക് സാമ്പത്തിക സഹായം കൂടി നൽകി വരുന്നു.

ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ തങ്ങളുടെ രാജ്യത്തിനെ വളരെയധികം ഹാനികരമായി ബാധിക്കുന്ന അവസ്ഥയാണ് ഇപ്പോൾ സംജാതമായിരിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

ലോകരാജ്യങ്ങൾക്കിടയിൽ പാക്കിസ്ഥാന്റെ പ്രതിഛായക്ക് ഏറെ കളങ്കം തട്ടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Top