പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പ്; സ്ത്രീ പ്രതിനിധികളുടെ വിവരം പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

pakisthan flag

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ വിവരങ്ങളും സ്ത്രീകള്‍ക്കായി അനുവദിച്ച സീറ്റ് ശതമാനവും പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

ജൂലൈ 25 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 48 പാര്‍ട്ടികള്‍ 304 സ്ത്രീകള്‍ക്ക് ടിക്കറ്റ് അനുവദിച്ചതായി പ്രഖ്യാപിച്ചു. അതേ സമയം സ്ത്രീകള്‍ക്ക് അഞ്ച് ശതമാനം ടിക്കറ്റ് അനുവദിക്കുന്നതിന്റെ ആവശ്യമില്ലായെന്ന് ചില പാര്‍ട്ടികള്‍ ആഹ്വാനം ചെയ്തപ്പോള്‍ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) വ്യത്യസ്തമാവുകയായിരുന്നു. സ്ത്രീകള്‍ക്കായി ടിക്കറ്റിന്റെ ശതമാനം മറ്റുള്ള പാര്‍ട്ടികളില്‍ നിന്നും കൂടുതലായാണ് പിപിപി ഉയര്‍ത്തിയത്.

Top