പാക്ക് ചീഫ് ജസ്റ്റിസിന്റെ ‘പാവാട’ പരാമർശം ; മാപ്പ് പറയണമെന്ന് വനിതാ സംഘടനകള്‍

Chief Justice

ഇസ്ലാമാബാദ്:പാക്കിസ്ഥാൻ ചീഫ് ജസ്റ്റിസ് സാകിബ് നിസാർ നടത്തിയ പാവാട’ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് വനിതാ സംഘടനകള്‍ രംഗത്ത്. ചീഫ് ജസ്റ്റിസ് നടത്തിയത് ലൈംഗികത കലര്‍ന്ന പരാമര്‍ശമാണെന്നും,സ്ത്രീകളെ നിരുത്സാഹപ്പെടുത്തുന്നതാണ് ഇതെന്നും സംഘടനകൾ ആരോപിച്ചു.

ജനുവരി 13ന് കറാച്ചിയില്‍ നടത്തിയ പ്രസംഗത്തിലാണ് ജസ്റ്റിസ് പരാമർശം നടത്തിയത്.’നല്ല പ്രഭാഷണം യുവതികളുടെ പാവാട പോലെയാകണം.നീളം കൂടുന്തോറും വിഷയം മറക്കപ്പെടും. നീളം കുറയുന്തോറും ആളുകളില്‍ താല്‍പര്യം ജനിപ്പിക്കും’ എന്നായിരുന്നു സാകിബ് നിസാറിന്‍റെ പരാമർശം.

എന്നാൽ ഇതിനെതിരെ ശക്തമായ പ്രതികരണമാണ് ഉണ്ടായത്. സ്ത്രീകളുടെ നേര്‍ക്കുള്ള ഇരട്ടത്താപ്പും ലൈംഗികതയില്‍ കലര്‍ന്ന അവബോധവുമാണ് ഈ പരാമര്‍ശത്തിലൂടെ വ്യക്തമാകുന്നതെന്ന് വിമണ്‍സ് ആക്ഷന്‍ ഫോറം നിസാറിന് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു. ഈ കാര്യത്തിൽ സാകിബ് നിസാര്‍ പൊതുമാപ്പ് പറയണമെന്നാണ് സംഘടനകൾ ഉന്നയിക്കുന്ന ആവശ്യം.

Top