ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരേ പാകിസ്താന് ബാറ്റിങ് തകര്‍ച്ച

കദിന ക്രിക്കറ്റ് ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ കുഞ്ഞന്മാരായ നെതര്‍ലന്‍ഡ്സിനെതിരേ പാകിസ്താന് ബാറ്റിങ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അവര്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പത്തോവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സ് എന്ന നിലയിലാണ്. അഞ്ച് റണ്‍സുമായി മധ്യനിര താരം സൗദ് ഷക്കീലും നാലു റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാനുമാണ് ക്രീസില്‍.

തൊട്ടുപിന്നാലെ ബാബറിനെ വീഴ്തില കോളിന്‍ അക്കര്‍മാന്‍ പാകിസ്താന് ഇരട്ടം പ്രഹരം സമ്മാനിക്കുകയും ചെയ്തു. അതില്‍ നിന്ന് കരകയറാന്‍ അവര്‍ക്കായില്ല. അധികം വൈകാതെ ഇമാം പോള്‍ വാന്‍ മീക്രിന് വിക്കറ്റ് സമ്മാനിച്ചു മടങ്ങിയതോടെ പാകിസ്താന്‍ തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. ഹൈദരാബാദിലെ ഉപ്പാല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ നെതര്‍ലന്‍ഡ്സ് നായകന്‍ സ്‌കോട്ട് എഡ്വേര്‍ഡ്സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നായകന്റെ തീരുമാനം ശരിവച്ച ബൗളര്‍മാര്‍ സ്വപ്നതുല്യ തുടക്കമാണ ഓറഞ്ച് പടയ്ക്ക് സമ്മാനിച്ചത്. നാലാം ഓവറില്‍ തന്നെ ഫഖറിനെ മടക്കി ലോഗന്‍ വാന്‍ ബീക്ക് അവര്‍ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു.

അതേസമയം ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടിനെ അനായാസം കീഴടക്കി ന്യൂസിലന്‍ഡ് തകര്‍പ്പന്‍ ജയം നേടിയിരുന്നു. ഇംഗ്ലണ്ട് ഉയര്‍ത്തിയ 283 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 13.4 ഓവര്‍ ബാക്കി നില്‍ക്കെയാണ് ലക്ഷ്യം മറികടന്നത്. സെഞ്ചുറി നേടിയ ഡെവോണ്‍ കോണ്‍വെ ,രചിന്‍ രവീന്ദ്ര എന്നിവരുടെ പ്രകടനമാണ് ലോകകപ്പിലെ ആദ്യ ജയം ന്യൂസിലന്‍ഡിന് സമ്മാനിച്ചത്.

 

Top