കശ്മീര്‍ വിഷയം രാജ്യാന്തരകോടതിയില്‍ എത്തിക്കാനുള്ള പാക്കിസ്ഥാന്റെ നീക്കത്തിന് തിരിച്ചടി

ഇസ്‌ലാമാബാദ് : കശ്മീര്‍ വിഷയം രാജ്യാന്തരകോടതിയില്‍ എത്തിക്കാനുള്ള പാക്കിസ്ഥാന്റെ നീക്കത്തിന് തിരിച്ചടി. കേസ് നിലനില്‍ക്കില്ലെന്ന് പാക് നിയമ മന്ത്രാലയസമിതിയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നു.

ജമ്മു കശ്മീരിലെ നടപടികള്‍ ആഭ്യന്തര കാര്യമാണെന്നും അതില്‍ മറ്റുള്ളവരുടെ ഇടപെടല്‍ സ്വീകാര്യമല്ലെന്നും യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യ നേരത്തെ അറിയിച്ചിരുന്നതാണ്. ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്നാണ് ഇന്ത്യയ്‌ക്കെതിരെ കെട്ടിച്ചമച്ച കഥകള്‍ വരുന്നതെന്നും അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനത്തെ അവര്‍ ബദല്‍ നയതന്ത്രമാക്കി മാറ്റിയെന്നും വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി വിജയ് ഠാക്കൂര്‍ സിങ് വ്യക്തമാക്കിയിരുന്നു.

ജമ്മു കശ്മീരിലെ നടപടികളുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തന ഭീഷണി കണക്കിലെടുത്ത്, പൗരന്‍മാരുടെ സുരക്ഷയ്ക്കായാണു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും അവ താല്‍ക്കാലികമാണെന്നും ഇന്ത്യ അറിയിച്ചു.

ജമ്മു കശ്മീരില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്നും അവ പരിശോധിക്കാന്‍ അന്വേഷണ കമ്മിഷനെ നിയോഗിക്കണമെന്നും കൗണ്‍സിലില്‍ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി ആവശ്യപ്പെട്ടതിനു പിന്നാലെയാണു ശക്തമായ ഭാഷയില്‍ ഇന്ത്യ തിരിച്ചടിച്ചിരുന്നത്.

Top