ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം: പാക്കിസ്ഥാനെ പരിഹസിച്ച് ഇന്ത്യന്‍ ട്വിറ്റര്‍

ന്യൂഡല്‍ഹി: ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ സജീവമാകുന്നത് ഇന്ത്യാവിരുദ്ധ പ്രചരണമാണ്.കശ്മീരിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാന്‍, ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനാവശ്യപ്പെട്ടു കൊണ്ടുള്ള ആഹ്വാനങ്ങളാണ് നടത്തുന്നത്.

പാക്കിസ്ഥാനിലെ ട്വിറ്റര്‍ ഉപയോക്താക്കളുടെ പ്രചരണത്തിന് ഇന്ത്യന്‍ ട്വിറ്ററേറ്റ്‌സും അതേരീതിയില്‍ ചുട്ടമറുപടി കൊടുക്കാന്‍ തുടങ്ങിയതോടെ #BoycottIndianProducts എന്ന ഹാഷ് ടാഗ് ഇന്ത്യന്‍ ട്വിറ്ററിലും ഒന്നാം സ്ഥാനത്തെത്തി.

അമൂല്‍,ടാറ്റാ ഉത്പ്പന്നങ്ങള്‍,പീറ്റര്‍ ഇംഗ്ലണ്ട്,ലാക്‌മേ,ഡാബര്‍,ഗാര്‍ണിയര്‍,ഗോദ്രേജ് തുടങ്ങിയ ഉത്പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്നാണ് മറ്റൊരു ട്വീറ്റ്‌.

കശ്മീരി ജനതയുടെ മനുഷ്യാവകാശം നിഷേധിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ നടപടിയിലുള്ള പ്രതിഷേധം രേഖപ്പെടുത്താന്‍ ഇന്ത്യയില്‍ നിന്നുള്ള എല്ലാ ഉല്‍പ്പന്നങ്ങളും ബഹിഷ്‌കരിക്കണം എന്ന സന്ദേശമാണ് വൈറലാകുന്നത്. ‘നമ്മുടെ കശ്മീരി സുഹൃത്തുക്കള്‍ക്കു വേണ്ടി നിങ്ങള്‍ മരണത്തെ വാങ്ങുകയാണോ?’ എന്നാണ് ഏറെ പ്രചാരം ലഭിച്ച ഒരു പോസ്റ്ററിലെ വാചകങ്ങള്‍.എന്തായാലും ഇന്ത്യ വിരുദ്ധ പ്രചരണം പാക്കിസ്ഥാന് തലവേദന സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.

പാക്കിസ്ഥാനെ തിരിച്ച് ശക്തമായ രീതിയിലാണ് ഇന്ത്യന്‍ ടിറ്റര്‍ ഉപയോക്താക്കളും പരിഹസിക്കുന്നത്.ഇന്ത്യന്‍ ഉത്പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിച്ച ഇമ്രാന്‍ ഖാന്‍ എന്ന പേരിലും ഇമ്രാന്‍ ഖാന്റെ ഫോട്ടേ ഉള്‍പ്പെടെയുള്ള ട്വിറ്ററുകളും പ്രചരിക്കുന്നുണ്ട്.

Top