സൈനബ അവസാനത്തെ ഇര; മതി നിര്‍ത്തൂ പീഡനം; തുറന്നു പറച്ചിലുമായി പാക്ക് സ്ത്രീകള്‍

ZAINABA

ന്ത്യ-പാക്ക് അതിര്‍ത്തിയിലെ കസൂര്‍ ഗ്രാമത്തില്‍ ഏഴു വയസുകാരി പെണ്‍കുട്ടി പീഡനത്തനിരയായി കൊല്ലപ്പെട്ടത് പാകിസ്ഥാനില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച വാര്‍ത്തയായിരുന്നു. അതിന്റെ അലകള്‍ അടങ്ങുന്നതിനു മുമ്പ് പാക്കിസ്ഥാനിലെ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങളെ കുറിച്ചും അവര്‍ അനുഭവിക്കുന്ന ക്രൂരതകളുടേയും തുറന്നു പറച്ചിലുമായി പാക്കിസ്ഥാനി സ്ത്രീകള്‍ രംഗത്തെത്തി.

പാക്ക് പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്ന് പാകിസ്ഥാനില്‍ ആരംഭിച്ച മീറ്റു ഹാഷ്ടാഗ്‌ കാമ്പെയ്‌നിലൂടെയാണ് സ്ത്രീകള്‍ മുന്നോട്ടു വന്നത്. തുടര്‍ന്ന് നിരവധി പാകിസ്ഥാനി സ്ത്രീകളാണ് ലൈംഗീക പീഡനത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. തങ്ങള്‍ക്ക് നേരിട്ട പീഡനം അപമാനത്തെ തുടര്‍ന്ന് മറച്ചുവെക്കുമ്പോള്‍ മറ്റൊരാള്‍ കൂടി പീഡിപ്പിക്കപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്. ഇപ്പോഴെങ്കിലും പ്രതികരിച്ചില്ലെങ്കില്‍ നമ്മള്‍ ജീവിച്ചിരിക്കുന്നതില്‍ എന്തര്‍ഥം. പാകിസ്ഥാനി ഡിസൈനര്‍ ആയ മഹീന്‍ ഖാനാണ് ആദ്യം മുന്നോട്ട് വന്നത്. കുഞ്ഞായിരുന്നപ്പോള്‍ പള്ളിയില്‍ നിന്ന് തന്നെ ഉസ്താദ് ഉപദ്രവിച്ചിരുന്നുവെന്നാണ് ട്വിറ്ററിലൂടെ മഹീന്‍ വെളിപ്പെടുത്തിയത്.

‘മതി നിര്‍ത്തു പീഡനം,’ കുറേക്കാലം ഞങ്ങള്‍ നിശബ്ദരായിരുന്നു. എന്നാല്‍ ഇത് ഇനിയും അനുവദിച്ചു തരാന്‍ ഞങ്ങള്‍ തയാറല്ലെന്നും അവര്‍ സൂചിപ്പിച്ചു. ഇന്ന് മരിച്ചത് ഒന്നും അറിയാത്ത ഒരു ഏഴുവയസുകാരി കുട്ടിയാണ്. ഈ തീരുമാനം എടുക്കാന്‍ ഇത്രയും വൈകിയതില്‍ ഞാന്‍ ലജ്ജിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

നടിയും അവതാരകയുമായ നാദിയ ജമീലും താന്‍ ചെറുപ്രായത്തില്‍ പീഡനത്തിനിരയായിരുന്ന കാര്യം സൂചിപ്പിച്ചു. നിശബ്ദതയാണ് പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കുന്നത്. പ്രതികരണമാണ് വേണ്ടത്. നിങ്ങള്‍ നിങ്ങളുടെ കുട്ടികള്‍ക്ക് കരുത്തു പകരു, അവര്‍ എങ്ങനെ പ്രതികരിക്കേണ്ടത്, എങ്ങനെ നേരിടണമെന്ന് നിങ്ങള്‍ കുട്ടികളെ ബോധവാന്മാരാക്കണമെന്നും അവര്‍ സൂചിപ്പിച്ചു.

സൈനബ എന്ന ഏഴുവയസുകാരി ക്രൂരമായി കൊലചെയ്യപ്പെട്ടത് സമൂഹമാധ്യമത്തിലൂടെ വൈറലായിരുന്നു. നിരവധി പേരാണ് ഇതിനെതിരെ പ്രതികരിച്ചത്. ഇതില്‍ പ്രതിഷേധമറിയിച്ച് പാകിസ്ഥാനി വാര്‍ത്ത അവതാരിക തന്റെ കുഞ്ഞുമായാണ്അന്നത്തെ വാര്‍ത്ത ബുള്ളറ്റിന്‍ വായിച്ചു തീര്‍ത്തത്.

കസൂറിലെ വീട്ടില്‍ നിന്ന് വൈകുന്നേരം ട്യൂഷന് പോയ സൈനബയെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് മാലിന്യ കൂമ്പരത്തില്‍ നിന്നായിരുന്നു സൈനബയുടെ മൃതദ്ദേഹം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സൈനബയെ ഒരാള്‍ കൂട്ടിക്കൊണ്ട് പോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് ലഭിച്ചിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. മാതാപിതാക്കള്‍ തീര്‍ഥാടനത്തിന് പോയ സമയത്തായിരുന്നു സൈനബയെ കാണാതാകുന്നതും, കൊല്ലപ്പെടുന്നതും. പാകിസ്ഥാനിലെ ആയിരക്കണക്കിന് വരുന്ന ആളുകളാണ് സൈനബയുടെ മൃതദേഹവുമായി പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയത്.

കസൂര്‍ ചെറിയ പട്ടണമാണ്. ഇവിട സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമണങ്ങള്‍ സ്ഥിരമാണ്. 2015ല്‍ കുട്ടികളെ ഉപയോഗിച്ച് പോണ്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ചതും ഇവിടെ വിവാദമായതാണ്. 250ഓളം കുട്ടികളെയാണ് ഇതിനായി ഉപയോഗിച്ചത്. കൂടുതലും തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് കുട്ടികളേയും, സത്രീകളേയും പീഡിപ്പിക്കുന്നതും, പോണ്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതും.

കുട്ടികളെ പീഡിപ്പിച്ചു കൊല്ലുന്ന ഇയാളെ പിടികൂടുന്നതില്‍ ഭരണകൂടത്തിന് പാളിച്ച സംഭവിച്ചിരിക്കുകയാണ്. എട്ട് പെണ്‍കുട്ടികളാണ് കുറച്ച് കാലത്തിനിടെ കൊല്ലപ്പെടുന്നത്. സൈനബയ്ക്ക് മുമ്പ് 5 വയസുള്ള അയേഷയാണ്. കസൂര്‍ ഗ്രാമത്തില്‍ കഴിഞ്ഞ വര്‍ഷം 20 പീഡനങ്ങളാണ് റിപ്പോര്‍ട്ട് ചെയതത്. ഇമ്രാന്‍(8), റഹ്മാന്‍ അലി(11),തെഹ്മിന(5),സന(7), ഫൗസിയ(11),നൂര്‍ ഫാത്തിമ(7) ഇങ്ങനെ പോകുന്നു മരിച്ച കുട്ടികളുടെ പട്ടിക.

2016-ലെ കണക്ക് പ്രകാരം 4,139 കുട്ടികളാണ് പീഡനത്തിനിരയായത്. സൈനബയുടെ മരണമാണ് ജനങ്ങളെ പ്രതികരിക്കാന്‍ പ്രോകോപിപ്പിച്ചത്. ഇനി ഒരു കുട്ടിയുടെ മൃതദേഹം കസൂരില്‍ കാണാനിടവരരുത്, ഇതിനെതിരെ എന്തു വിലകൊടുത്തും പോരാടാന്‍ തയാറാണെന്ന് കസൂരിലെ ജനങ്ങള്‍ പറഞ്ഞു.

Top