പാ​ക്ക് സൈ​ന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് സമീപം എത്തിയതായി റിപ്പോര്‍ട്ട്

ശ്രീനഗര്‍ : പാക്കിസ്ഥാന്‍ സൈന്യത്തിലെ സ്‌പെഷല്‍ സര്‍വീസ് ഗ്രൂപ്പ് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് സമീപം എത്തിയതായി റിപ്പോര്‍ട്ട്. ഓഗസ്റ്റ് അവസാനം ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള കൃഷ്ണ ഗാട്ടിയില്‍ പാക് സൈന്യം എത്തിയതായാണ് വിവരം.

പൂഞ്ച് നദിയിലൂടെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് സമീപമാണ് പാക് സൈന്യം എത്തിയത്. എന്നാല്‍ ഇന്ത്യന്‍ സൈന്യം പാക് സൈന്യത്തെ തുരത്തി ഓടിക്കുകയായിരുന്നു.

Top