അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച രണ്ടു പാക് ഭീകരരെ സൈന്യം വധിച്ചു

ജമ്മു: അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച രണ്ടു പാക് ഭീകരരെ സൈന്യം വധിച്ചു. കെരന്‍, അഖ്നൂര്‍ സെക്ടറുകളിലെ നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച രണ്ടു പാക് ഭീകരരെയാണ് സൈന്യം വധിച്ചത്.

ശനിയാഴ്ച നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്ന ഭീകരരെയാണ് വധിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. റൈഫിളുകള്‍ ഉള്‍പ്പെടെ നിരവധി ആയുധങ്ങളും സുരക്ഷാസേന പിടിച്ചെടുത്തു.

Top