താലിബാന്‍ നേതാവ് ഷെഹര്യാര്‍ മസൂദ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു

dead body

പെഷവാര്‍: പാകിസ്ഥാനിലെ താലിബാന്‍ കമാന്റര്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു. പാകിസ്ഥാനില്‍ നടന്ന ബോംബാക്രണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതന്ന് രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തെഹ്രിക്ക് ഇ താലിബാന്റെ പാകിസ്ഥാന്‍ നേതാവ് ഷെഹര്യാര്‍ മസൂദാണ് കൊല്ലപ്പെട്ടത്.

കുനാര്‍ പ്രവിശ്യയിലെ ആക്രമണത്തിലാണ് മരണം. 2016ല്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്ന മസൂദിന്റെ മരണം പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ച പെഷവറില്‍ വെച്ച് നടന്ന ആക്രമണത്തില്‍
സംഘടനയുടെ മറ്റ് രണ്ട് നേതാക്കളായ ഖാലിദ് ഹക്വാനി ക്വാറി സൈഫുള്ള എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു.

Top