Pakistani Singer Adnan Sami Granted Indian Citizenship, Says Government

ന്യൂഡല്‍ഹി: ബോളിവുഡ് ഗായകനും പാകിസ്താന്‍ പൗരനുമായിരുന്ന അദ്‌നാന്‍ സമി നാളെ മുതല്‍ ഇന്ത്യക്കാരനാകും. അദ്ദേഹത്തിന് നല്‍കിയിരിക്കുന്ന ഇന്ത്യന്‍ പൗരത്വം ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

നിരവധി ഹിറ്റ് ബോളിവുഡ് ഗാനങ്ങള്‍ സമ്മാനിച്ച അദ്‌നാന്‍ സമി കഴിഞ്ഞ മേയ് 26നാണ് ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷ നല്‍കിയത്. ലാഹോറില്‍ ജനിച്ച സമി 2001ലാണ് കാനഡയില്‍നിന്ന് ഇന്ത്യയിലെത്തുന്നത്.

ഒരു വര്‍ഷം കാലാവധിയുള്ള വിസയിലാണ് എത്തിയത്. പിന്നീട് എല്ലാവര്‍ഷവും അത് പുതുക്കിവന്നു. എന്നാല്‍ 2015ല്‍ കാലാവധി തീര്‍ന്ന പാസ്‌പോര്‍ട്ട് പുതുക്കിനല്‍കാന്‍ പാകിസ്താന്‍ വിസമ്മതിച്ചു.

മാനുഷിക പരിഗണന കണക്കിലെടുത്ത് തനിക്ക് ഇന്ത്യന്‍ പൗരത്വം അനുവദിക്കണമെന്ന അപേക്ഷയുമായി സമി ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കുകയായിരുന്നു.

Top