pakistani shoemaker jailed over deer skin sandals for shah rukh khan

ഷാരൂഖ് ഖാന് വേണ്ടി ഷൂ നിര്‍മിച്ച പാകിസ്ഥാനിലെ ചെരുപ്പുകട ഉടമ അറസ്റ്റിലായി. സൂപ്പര്‍താരത്തിന് വേണ്ടി മാനിന്റെ തോലുകൊണ്ട് ഷൂ നിര്‍മിച്ചതിനാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

പെഷവാറില്‍ ഷാരൂഖിന്റെ ഒരു ബന്ധുവാണ് ചെരുപ്പുടമയായ ജഹാംഗിര്‍ ഖാനിനോട് ഒരു ജോഡി ഷൂ ആവശ്യപ്പെട്ട്‌ എത്തിയത്.

ഷാരൂഖിന് അയക്കാനാണ് ഈ ഷൂ എന്നു പറഞ്ഞതും ജഹാംഗിറിന് ഇരട്ടിസന്തോഷം. അങ്ങനെ ഷാരൂഖിന് വേണ്ടി മാന്‍തോലില്‍ ഉണ്ടാക്കിയ പെഷവാരി ഷൂ തന്നെ നിര്‍മിച്ചുകൊടുക്കമെന്ന് ജഹാംഗിര്‍ ഏറ്റു.

Untitled-1
എന്നാല്‍ ഈ വാര്‍ത്ത എങ്ങനെയോ മാധ്യമങ്ങള്‍ അറിഞ്ഞു. അങ്ങനെ ജഹാംഗിര്‍ മാധ്യമങ്ങളില്‍ താരമായി.

ആ വാര്‍ത്ത വൈല്‍ഡ് ലൈഫ് ഉദ്യോഗസ്ഥരുടെ അടുത്തെത്തിയതോടെ ജഹാംഗിറിനെതിരെ പരാതി സ്വീകരിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ജഹാംഗിറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മാനിന്റെ തോലുകൊണ്ടാണ് ഈ ഷൂസ് നിര്‍മിച്ചിരിക്കുന്നതെങ്കില്‍ വലിയ തുക നഷ്ടപരിഹാരവും ജയില്‍ ശിക്ഷയുമാണ് ജഹാംഗിറിനെ കാത്തിരിക്കുന്നത്.

Top