യുക്രൈന്‍-റഷ്യ സംഘര്‍ഷത്തിനിടെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മോസ്‌കോയില്‍

മോസ്‌കോ: യുക്രൈനില്‍ റഷ്യയുടെ വ്യോമാക്രമണത്തിനിടെ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മോസ്‌കോയിലെത്തി. ഉക്രൈനെതിരായ റഷ്യയുടെ നടപടിക്കെതിരെ രംഗത്തുവരാന്‍ എല്ലാ ലോകരാജ്യങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് പാക് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ അമേരിക്ക പ്രതികരിച്ചു.

ഉക്രെയ്നിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് അമേരിക്ക പാക്കിസ്താനെ അറിയിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് അറിയിച്ചു.

 

 

Top