വിമാന അപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ മോഡല്‍ സാറാ ആബിദും; അവസാന ചിത്രം വൈറല്‍

ഴിഞ്ഞ ദിവസം പാകിസ്ഥാനില്‍ ഉണ്ടായ വിമാന അപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ മോഡല്‍ സാറാ ആബിദും. 91ഓളം യാത്രികരെയും എട്ട് ക്രൂ മെമ്പര്‍മാരെയും വഹിച്ച് ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് വരികയായിരുന്ന പി.കെ-8303 വിമാനമാണ് ലാന്‍ഡിങ്ങിന് തൊട്ടുമുമ്പ് അപകടത്തില്‍പ്പെട്ടത്.

വിമാനം അപകടത്തില്‍പ്പെട്ടെന്നറിഞ്ഞ മുതല്‍ തന്നെ യാത്രികരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു. അക്കൂട്ടത്തിലാണ് സാറാ ആബിദും മരണമടഞ്ഞുവെന്ന വാര്‍ത്ത പുറത്തുവന്നത്. സാറയുടെ സുഹൃത്തുക്കള്‍ തന്നെയാണ് മരണവിവരം പുറത്തുവിട്ടത്. ഇതിനിടയില്‍ സാറ അപകടം അതിജീവിച്ചുവെന്നതു സംബന്ധിച്ച് പ്രചരണങ്ങളുണ്ടായിരുന്നെങ്കിലും അതു സത്യമല്ലെന്നും സുഹൃത്തുക്കള്‍ അറിയിച്ചു.

ഇപ്പോഴിതാ മരിക്കുന്നതിന് മൂന്നു ദിവസം മുമ്പ് സാറ അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് വൈറലായിരിക്കുന്നത്. ”ഉയരെ പറക്കുക’ എന്ന ക്യാപ്ഷനോടെ വിമാനത്തില്‍ ഇരിക്കുന്ന ചിത്രമാണ് സാറ പോസ്റ്റ് ചെയ്തത്.

View this post on Instagram

~ Fly high, it’s good #ZaraAbid

A post shared by Zara Abid (@zaraabidofficial) on

സാറയുടെ മരണവാര്‍ത്തയില്‍ നിരവധി പേരാണ് അനുശോചനം അറിയിച്ച് രംഗത്തെത്തിയത്. മാധ്യമപ്രവര്‍ത്തകനായ സെയ്‌ന് ഖാനും സാറയുടെ മരണം സംബന്ധിച്ച് ട്വീറ്റ് ചെയ്തു. ” പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാന അപകടത്തില്‍ നടിയും മോഡലുമായ സാറ ആബിദ് മരണപ്പെട്ടതായി വാര്‍ത്ത വന്നിട്ടുണ്ട്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അനുശോചനം രേഖപ്പെടുത്തുന്നു” എന്നാണ് സെയ്ന്‍ ഖാന്‍ കുറിച്ചത്.

ഫാഷന്‍ ഡിസൈനറായ ഖദീജ ഷായും സാറയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ” ഫാഷന്‍ ലോകത്തിന് സാറയെ നഷ്ടമായി. കഠിനാധ്വാനിയും പ്രൊഫഷണലുമായ കുട്ടിയായിരുന്നു അവള്‍. ഫോട്ടോഷൂട്ടുകളിലെ അവളുടെ ഊര്‍ജം എന്നെ അതിശയപ്പെടുത്തിയിട്ടുണ്ട്. ആത്മാവിന് ശാന്തി ലഭിക്കട്ടെ”- എന്നാണ് ഖദീജ കുറിച്ചത്.

സാറ നിലവില്‍ ഒരു ബ്രാന്‍ഡിനു വേണ്ടി ഷോ ചെയ്തുകൊണ്ടിരിക്കുകയായിരുന്നുവെന്നും അമ്മാവന്‍ മരണപ്പെട്ടതോടെ ലാഹോറില്‍ പോയി തിരികെ വരുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നും നടിയും ആക്റ്റിവിസ്റ്റുമായ ഫ്രീഹ അല്‍ത്താഫ് കുറിക്കുന്നു.

Top