പാക്കിസ്ഥാന്റെ ആളില്ലാ വിമാനം അതിര്‍ത്തി ലംഘിച്ചു ; സെെന്യം ഇടപെട്ട് തിരിച്ചയച്ചു

ന്യൂഡല്‍ഹി: അതിര്‍ത്തി കടന്ന് പറന്നെത്തിയ പാക്കിസ്ഥാന്‍ ആളില്ലാ വിമാനത്തെ ബി.എസ്.എഫ് ഇടപെട്ട് തിരിച്ചയച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

രാജസ്ഥാനിലെ ശ്രീ ഗംഗാ നഗറില്‍ അതിര്‍ത്തി ലംഘിച്ച്‌ ഇന്ത്യന്‍ പ്രദേശത്തേയ്ക്ക് കടന്ന പാക് വിമാനത്തെ വെടിവെച്ചിടാന്‍ ശ്രമിക്കവേ പാകിസ്ഥാന്റെ ഭാഗത്തേയ്ക്ക് തിരികെ പറന്ന് പോവുകയായിരുന്നു. പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സികള്‍ സൈനിക നീക്കങ്ങള്‍ ചോര്‍ത്താനായി എത്തിയതാണെന്നാണ് കരുതുന്നത്.

വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെ വ്യോമാതിര്‍ത്തി ലംഘിച്ച് ഗുജറാത്തിലെത്തിയ പാക് പൈലറ്റില്ലാ വിമാനത്തെ ഇന്ത്യ വെടിവച്ചിട്ടിരുന്നു. പാകിസ്താന്റെ രണ്ടാമത്തെ പൈലറ്റില്ലാ വിമാനത്തെ രാജസ്ഥാനിലെ ബിക്കാനീര്‍ സെക്ടറില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് വെടിവെച്ചിട്ടത്.

Top