ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയം ; പാക്ക് പൗരൻ ബാങ്കോക്കിൽ ആറസ്റ്റിൽ

arrest

ബാങ്കോക്ക് : തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പാക്കിസ്ഥാൻ പൗരനെ ബാങ്കോക്കിൽ അറസ്റ്റ് ചെയ്തു. ഇയാളുടെ കൈവശം വ്യാജ പാസ്പോർട്ടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടാകുമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്.

ബാങ്കോക്കിലെ ഫാസീ ചോറോൺ ജില്ലയിൽ താമസിക്കുന്ന ഇഖ്ബാൽ (51) എന്നയാളെയാണ് സൈന്യവും, പൊലീസും എന്നിവർ ചേർന്ന് പിടികൂടിയത്. തുടർന്ന് അധികൃതർ നടത്തിയ പരിശോധനയിൽ നാല് ഇന്ത്യൻ പാസ്പോർട്ടുകളും മൂന്ന് സിങ്കപ്പൂർ പാസ്പോർട്ടുകളും പിടിച്ചെടുത്തു. കൂടാതെ ഇയാളുടെ മുറിയിൽ നിന്നും വ്യാജരേഖകളും പാസ്പോർട്ടുകളും നിർമ്മിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും ഉദ്യോഗസ്ഥർ കണ്ടെത്തി.

മലേഷ്യ, ഇന്തോനേഷ്യ, സിംഗപ്പൂർ, തായ്‌ലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള തീവ്രവാദികൾക്കായി ഇക്ബാൽ വ്യാജ പാസ്പോർട്ടുകൾ നിർമ്മിച്ച് നൽകിയിരുന്നതായും ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്.സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top