pakistani man eating leaves and woods as food

ലാഹോര്‍:വര്‍ഷങ്ങളായി ഇലകളും മരക്കഷ്ണങ്ങളും മാത്രം കഴിച്ച് ലോകത്തെ അദ്ഭുതപ്പെടുത്തി പാകിസ്താനി മെഹ്മൂദ് ഭട്ടിന്റെ ജീവിതം.പാക് പഞ്ചാബ് പ്രവിശ്യയിലെ ഗുജ്രണ്‍വാല ജില്ലയിലെ മെഹ്മൂദ് ഭട്ടാണ് കഴിഞ്ഞ 25 വര്‍ഷങ്ങളായി അസാധാരണ ഭക്ഷണം കഴിച്ച് ജീവിക്കുന്നത്.

25ാമത്തെ വയസ് മുതല്‍ ഇലകളും മരക്കഷ്ണങ്ങളും ഭക്ഷണമായി ഉപയോഗിക്കാന്‍ തുടങ്ങിയ മെഹ്മൂദ് ഭട്ടിന് ഇത്രയും കാലമായിട്ടും യാതൊരു അസുഖങ്ങളും വന്നിട്ടില്ലെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തന്റെ വീട്ടില്‍ വളരെ ദാരിദ്ര്യമായിരുന്നുവെന്നും ഭക്ഷണം ലഭിക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും വഴിയരികില്‍ പിച്ചയെടുക്കുന്നതിനേക്കാള്‍ നല്ലതാണ് ഇലകളും മരക്കഷ്ണങ്ങളും കഴിക്കുതെന്നും മെഹ്മൂദ് പറയുന്നു.

കഴുത വണ്ടിയാണ് മെഹ്മൂദിന്റെ ഉപജീവന മാര്‍ഗം. ആല്‍, താലി, സക് ചെയിന്‍ തുടങ്ങിയ മരങ്ങളുടെ ഇളം തണ്ടുകളാണ് മെഹമൂദിന്റെ ഇഷ്ടവിഭവം.

Top