ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ വിമര്‍ശിച്ച് പാകിസ്ഥാന്‍ ഇതിഹാസ താരം വസീം അക്രം

ന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ വിമര്‍ശിച്ച് പാകിസ്ഥാന്‍ ഇതിഹാസ താരം വസീം അക്രം. ഓസ്ട്രേലിയയ്ക്കെതിരായ ഫൈനലിന് മുമ്പ് തന്നെ ആരാധകരും സോഷ്യല്‍ മീഡിയയും ടെലിവിഷന്‍ ചാനലുകളും ഇന്ത്യയെ ലോകകപ്പ് ചാമ്പ്യന്മാരായി പ്രഖ്യാപിച്ചു. ഇത് ആളുകളില്‍ പ്രതീക്ഷ വര്‍ദ്ധിപ്പിച്ചെന്നും ആരാധകര്‍ തങ്ങളുടെ തെറ്റ് അംഗീകരിക്കണമെന്നും വസീം അക്രം പറഞ്ഞു.

ഈ തോല്‍വി മറന്ന് മുന്നോട്ട് പോകൂ. 2024 ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ടീമിനെ ആത്മാര്‍ത്ഥമായി പിന്തുണയ്ക്കണമെന്നും അദ്ദേഹം ഇന്ത്യന്‍ ആരാധകരോട് അഭ്യര്‍ത്ഥിച്ചു.’നിങ്ങള്‍ ജനങ്ങളുടെ പ്രതീക്ഷ വര്‍ദ്ധിപ്പിച്ചു. ഇത് പൂര്‍ണ്ണമായും നിങ്ങളുടെ മാത്രം തെറ്റല്ല. എത്ര നന്നായി കളിച്ചാലും ഒറ്റ ദിവസത്തെ പ്രകടനത്തിനായിരിക്കും ഏറ്റവും പ്രാധാന്യം. ക്രെഡിറ്റ് ഓസ്ട്രേലിയയിലേക്കാണ്’- അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ബാറ്റിങ്ങിന്റെ മധ്യ ഓവറുകളില്‍ ഓസ്ട്രേലിയ അവരുടെ പദ്ധതികള്‍ നടപ്പിലാക്കിയ രീതിയാണ് ഫൈനലിലെ നിര്‍ണായക ഘടകമെന്നും വസീം അക്രം ചൂണ്ടിക്കാട്ടി.

തുടര്‍ച്ചയായി 10 മത്സരങ്ങള്‍ വിജയിച്ച ടീം സ്ഥിരതയാര്‍ന്ന പ്രകടനമാണ് നടത്തിയത്. പക്ഷേ ടെലിവിഷന്‍, സോഷ്യല്‍ മീഡിയ, ആരാധകര്‍.. നിങ്ങളെല്ലാം കൂടി ഫൈനലിന് മുമ്പ് തന്നെ ഇന്ത്യയെ ലോകകപ്പ് ജേതാക്കളാക്കി. നിങ്ങളുടെ ഭാഗത്തും തെറ്റുണ്ട്, അത് അംഗീകരിക്കണം….എന്നോട് ക്ഷമിക്കൂ’-വസീം അക്രം പറഞ്ഞു.’ടൂര്‍ണമെന്റിലുടനീളം ഇന്ത്യ നന്നായി കളിച്ചു. ഫൈനലിലെ തോല്‍വി മറികടക്കാന്‍ ഒരു രാജ്യമെന്ന നിലയില്‍ ബുദ്ധിമുട്ടാണെന്ന് എനിക്ക് മനസ്സിലാകും.

 

Top